ചാലിയാറിൽ വള്ളംകളി മത്സരം സ്ഥിരമായി സംഘടിപ്പിക്കും - മന്ത്രി പി.എ മുഹമ്മദ് റിയാസ്
ചാലിയാറിലെ വള്ളംകളി മത്സരം സ്ഥിരമായി സംഘടിപ്പിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കേരള ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ജില്ലാതല ഓണാഘോഷത്തോടനുബന്ധിച്ചു ചാലിയാറിൽ സംഘടിപ്പിച്ച വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സരം ഗംഭീരമായ ജനകീയോത്സവമായി മാറി. മലബാറിലെ ടൂറിസ രംഗത്തുണ്ടാകുന്ന വളർച്ച കേരള ടൂറിസത്തിന് ശക്തി പകരുന്നതാണ്. കോഴിക്കോട്, കണ്ണൂർ, കാസർക്കോട്, ജില്ലകളിൽ ടൂറിസം വകുപ്പ് കൂടുതൽ വള്ളംകളി മത്സരങ്ങൾക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സരത്തിൽ വിജയികളായ ടീമുകൾക്ക് മന്ത്രി ട്രോഫി സമ്മാനിച്ചു.
ചടങ്ങിൽ ഫറോക്ക് മുൻസിപ്പൽ ചെയർമാൻ എൻ.സി. അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി. പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി രാജൻ,ജില്ലാ പഞ്ചായത്ത് അംഗം പി. ഗവാസ്, കോസ്റ്റ് ഗാർഡ് ബേപ്പൂർ സ്റ്റേഷൻ കമാണ്ടന്റ് പി.കെ ഖദം, എം.ഗിരീഷ്, സമീഷ് എം, ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹ്യ സംഘടനാ പ്രതിനിധികളും സന്നിഹിതരായി.

- Log in to post comments