Skip to main content

ആടിപ്പാടി ചിരിപ്പിച്ച്  'നാദിർ ഷോ' 

 

കോഴിക്കോടിന്റെ മണ്ണിൽ കലാമാമാങ്കം തീർത്ത് നാദിർഷയുടെ 'നാദിർ ഷോ'. വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സിയും ജില്ലാഭരണ കൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി   ബീച്ചിൽ നടന്ന 'നാദിർ ഷോ' ആദ്യാവസാനം ശ്രദ്ധേയമായി. 

പ്രശസ്ത സിനിമാ അഭിനേതാവും സംവിധായകനും മിമിക്രി ആർട്ടിസ്റ്റുമായ നാദിർഷ നയിച്ച പരിപാടിയിൽ 
 ഇരുപതിലേറെ കലാകാരന്മാരാണ് അണിനിരന്നത്. 'ശങ്കരാ നാദ ശരീരാ പരാ' എന്ന ഗാനവുമായി നാദിർഷ ആദ്യം വേദിയിലെത്തി. സഹ ഗായകരായ സമദ്, ക്രിസ്റ്റ കല, ശ്യാമ, അക്ബർ ഷാ എന്നിവർ  പാട്ടിന് കൂടുതൽ ഊർജ്ജം നൽകി സദസിനെ ഇളക്കിമറിച്ചു.

കിഷോർ, അനീഷ് എന്നീ കലാകാരന്മാർ അവതരിപ്പിച്ച സാറ്റൻ ഡാൻസും മൽക്കം ഡാൻസും കാണികൾക്ക് വേറിട്ട അനുഭവമായി. ശബ്ദാനുകരണത്തിന്റെ വിസ്മയവുമായി ഹസീബ്, അശ്വന്ത് എന്നിവർ അവതരിപ്പിച്ച  മിമിക്രിയും കാണികളിൽ കൗതുകം തീർത്തു.

കലാകാരന്മാരായ കലാഭവൻ ജിന്റോ, അനന്തു, മൻസൂർ തുടങ്ങിയവരും വേദിയിലെത്തി. മാപ്പിളപ്പാട്ടിന്റെ ഇശലുകളും പാരഡി പാട്ടിന്റെ ഈരടിയും ആസ്വാദകരുടെ മനം നിറച്ചു.
നൃത്തച്ചുവടുകളുമായി ആരംഭിച്ച പരിപാടി  തുടക്കം മുതൽ അവസാനം വരെ ആവേശം തീർത്തു.

date