അരങ്ങുണർത്തി നാടകം 'മക്കൾക്ക്'
ജില്ലയിൽ ഓണാഘോഷത്തിന്റെ ഭാഗമായി ടൗൺ ഹാളിൽ നടന്ന മക്കൾക്ക് എന്ന നാടകം ആശയ പുതുമകൊണ്ടും ആസ്വാദനമികവുകൊണ്ടും ശ്രദ്ധേയമായി. വർത്തമാനകാല സാമൂഹിക പ്രശ്നങ്ങൾ ആക്ഷേപഹാസ്യ രൂപേണ പ്രതിപാദിക്കുകയും, ചെറുപ്പക്കാർ നേരിടുന്ന പെണ്ണ് കിട്ടാത്ത അവസ്ഥയും പുത്തൻ സാങ്കേതിക വിദ്യകളോടുള്ള അതിരുവിട്ട ഭ്രമവും അതിലൂടെ സംഭവിക്കുന്ന ജീവിത പ്രശ്നങ്ങളും സംഭവവികാസങ്ങളുമാണ് വടകര വരദ"മക്കൾക്ക്" എന്ന നാടകത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്.
വടകര വരദയുടെ 35 മത് നാടകമാണ് തിലകൻ സ്മാരക അവാർഡിന് സ്‌പെഷ്യൽ ജൂറി പരാമർശം ലഭിച്ച മക്കൾക്ക് എന്ന നാടകം. ജയൻ തിരുമനയുടെ രചനയിൽ
ശങ്കർ പൗർണമി സംവിധാനം ചെയ്ത നാടകത്തിൽ ഏട്ടോളം കലാകാരൻമാരാണ് അഭിനയിച്ചത്.
പ്രേക്ഷകർക്ക് ഒട്ടും മടുപ്പുളവാക്കാതെ പൂർണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള കഥാവിഷ്കാരമായിരുന്നു നിറഞ്ഞ സദസ്സിൽ അരങ്ങേറിയ മക്കൾക്ക് എന്ന നാടകം.
- Log in to post comments