Post Category
തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി 2018 ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗങ്ങള്‍ക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കും. ഡി.സി.എ (ഒരു വര്‍ഷം), ഐ.ഡി.സി.എച്ച്.എന്‍.എം (ഒരു വര്‍ഷം), പി.ജി.ഡി.സി.എ (ഒരു വര്‍ഷം/ഒന്നര വര്‍ഷം), ഡി.സി.എ (എസ്) (ആറ് മാസം), ടാലി/ഡി.സി.എഫ്.എ (മൂന്ന് മാസം/ആറ്മാസം), ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ ഇംഗ്ലീഷ് &മലയാളം (മൂന്ന് മാസം/നാല് മാസം). കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍.ബി.എസ്, സെന്റര്‍, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2560332, 8547141406 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടണം.
പി.എന്‍.എക്സ്.3081/18
date
- Log in to post comments