Skip to main content

താല്‍ക്കാലിക ഒഴിവുകള്‍

 

പട്ടികജാതി വികസന വകുപ്പിന്റെ ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടറുടെ അധീനതയിലുളള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ  21 ഐ.ടി.ഐ. കളില്‍ എ.സി.ഡി ഗസ്റ്റ്  ഇന്‍സ്ട്രക്ടര്‍മാരുടെയുംട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെയും താല്‍ക്കാലിക ഒഴിവുകളുണ്ട്.  ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിംഗ് ഡിഗ്രി/മൂന്ന് വര്‍ഷ ഡിപ്ലോമ ഉണ്ടായിരിക്കണം.  അപേക്ഷകര്‍ യോഗ്യത, മുന്‍പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.  തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലെ  12 ഐ.ടി.ഐ കളിലേക്ക് ഓരോ എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരേയും ഇലക്ട്രീഷ്യന്‍ (ഒഴിവ് - 1), സര്‍വേയര്‍ (ഒഴിവ് - 1),  പ്ലംബര്‍ (ഒഴിവ് - 3), എം. എം. വീ (ഒഴിവ് - 2), ഇലക്‌ട്രോണിക് മെക്കാനിക് (ഒഴിവ് - 1), ഡി/സിവില്‍ (ഒഴിവ് - 1) എന്നീ ട്രേഡുകളിലേക്ക് ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരേയും 25 ന് രാവിലെ 10.30 ന് തിരുവനന്തപുരത്ത് വെളളയമ്പലം അയ്യന്‍കാളി ഭവനിലെ ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ (ഫോണ്‍ : 0471-2316680) ഇന്റര്‍വ്യൂ നടത്തും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒന്‍പത് ഐ.ടി.ഐ കളിലേക്ക്  ഓരോ എ.സി.ഡി ഗസ്റ്റ്  ഇന്‍സ്ട്രക്ടര്‍മാരേയും,  ഇലക്‌ട്രോണിക് മെക്കാനിക് (ഒഴിവ് - 2), ഇലക്ട്രീഷ്യന്‍ (ഒഴിവ് - 2) കാര്‍പെന്റര്‍  (ഒഴിവ് - 1), സര്‍വ്വേയര്‍ (ഒഴിവ് - 1) എന്നീ ട്രേഡുകളിലേക്ക്  ട്രേഡ് ഗസ്റ്റ്  ഇന്‍സ്ട്രക്ടര്‍മാരെ 27 ന് രാവിലെ 10.30 ന് ഹരിപ്പാട് പട്ടികജാതി വികസന വകുപ്പിന്റെ ഐ. ടി. ഐ - യില്‍ ഇന്റര്‍വ്യൂവിലൂടെ തെരെഞ്ഞടുക്കും. (ഫോണ്‍ : 0479 - 2417703) 

    പി.എന്‍.എക്‌സ്.3084/18

date