Post Category
കരാറടിസ്ഥാനത്തില്‍ എഞ്ചിനീയര്‍ നിയമനം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്‍ ഹെഡോഫീസില്‍ എഞ്ചിനീയറിംഗ് ബിരുദമുളള സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക് എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതതു തസ്തികകളില്‍ കുറഞ്ഞത് 15 - 20 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവര്‍ അഥവാ സര്‍ക്കാര്‍/ പൊതു മേഖലയില്‍ നിന്നും വിരമിച്ച തത്തുല്യ യോഗ്യതയുളള എഞ്ചിനീയര്‍മാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31 വൈകീട്ട് അഞ്ചുമണി. ഇമെയില്‍ : sctfed@gmail.com
പി.എന്‍.എക്‌സ്.3085/18
date
- Log in to post comments