റേഷന്‍കാര്‍ഡ് അപേക്ഷ സ്വീകരിക്കല്‍
റേഷന്‍കാര്‍ഡുകളിലെ തെറ്റുതിരുത്തല്‍, പേര് ചേര്‍ക്കല്‍, കുറവ് ചെയ്യല്‍, പുതിയ റേഷന്‍കാര്‍ഡുകള്‍, ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായുള്ള രണ്ടാം ഘട്ട അപേക്ഷകളുടെ സ്വീകരിക്കല്‍ നടപടികള്‍ പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസില്‍ ജൂലൈ 26 മുതല്‍ ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ അപേക്ഷിക്കുവാന്‍ കഴിയാത്തവര്‍ക്ക് താഴെ പറയുന്ന തിയ്യതികളില്‍ താലൂക്ക് സപ്ലെ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം.
ജൂലൈ 26 ന് നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്, 27ന് ആലംകോട്, 30ന് പെരുമ്പടപ്പ്, 31ന് വെളിയംകോട്, ഓഗസ്റ്റ് രണ്ടിന് മാറഞ്ചേരി, മൂന്നിന് എടപ്പാള്‍, ആറിന് വട്ടംകുളം, ഏഴിന് കാലടി, എട്ടിന് തവനൂര്‍, ഒമ്പതിന് പൊന്നാനി നഗസഭയിലെ മൂന്ന്, 20, 21, 22, 23, 24, 25, 26, 27, 28, 29, 30, 31, 49, 50 നമ്പര്‍ റേഷന്‍ ഷാപ്പുകള്‍, ഓഗസ്റ്റ് 10ന് 32, 51, 52, 54, 55, 56, 57, 97, 102, 104, 107, 124, 125, 129, 130 റേഷന്‍ ഷാപ്പുകള്‍. മൂന്നാം ഘട്ട അപേക്ഷ തിയ്യതികള്‍ പിന്നീട് അറിയിക്കും.
- Log in to post comments