Skip to main content

അപ്രന്‍റീസ് നഴ്സ് നിയമനം

 

     ജില്ലാ ആശുപത്രി ഗവ. വനിത-ശിശു ആശുപത്രി, ആറ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കരാറടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്ന് അപ്രന്‍റിസ് നഴ്സിനെ നിയമിക്കുന്നു.  ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജനറല്‍ നഴ്സിങ്/ബി.എസ്.സി നഴ്സിങ് കോഴ്സ് പാസായവരായിരിക്കണം അപേക്ഷകര്‍. പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് എടുത്തശേഷം നഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം. കേരള നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരാവരണം, യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്, വാര്‍ഷിക വരുമാന പരിധി എന്നിവയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന ലഭിക്കും.  ഉയര്‍ന്ന പ്രായപരിധി 40 വയസ്. താലൂക്ക് ആശുപത്രികളില്‍ ഒന്ന് വീതവും ജില്ലാ ആശുപത്രിയില്‍ മൂന്ന് വീതവും ആണ് ഒഴിവുകള്‍.  പ്രതിമാസം 15000 രൂപ വീതം വേതനം ലഭിക്കും
    അപേക്ഷകള്‍ ജൂലൈ 31 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, വയസ് തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകള്‍ സഹിതം ലഭ്യമാക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505005 .

date