Post Category
മാധ്യമ പ്രവര്‍ത്തന രംഗത്ത് താത്പര്യമുളളവര്‍ക്കായി സെമിനാര്‍
മാധ്യമ പ്രവര്‍ത്തന രംഗത്ത് താത്പര്യമുളള യുവതീയുവാക്കള്‍ക്കായി യുവജനക്ഷേമ ബോര്‍ഡ് ഏകദിന ദേശീയ മാധ്യമ സെമിനാര്‍ നടത്തുന്നു. 25 വയസിന് താഴെയുളളവര്‍ക്കാണ് അവസരം. യുവ, യൂത്ത് ക്ലബ്ബുകള്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. ഒരു യുവ/യൂത്ത് ക്ലബ്ബില്‍ നിന്ന് പരമാവധി രണ്ട് പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്ക് പങ്കെടുക്കാം. യാത്രബത്ത, താമസസൗകര്യം എന്നിവ ബോര്‍ഡ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2505190
date
- Log in to post comments