Skip to main content

സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കല്‍: എംപ്ലോയ്‌മെന്റ് സേവനങ്ങള്‍ ഡിസംബര്‍ 20 വരെ നിര്‍ത്തി

എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം 2018-2020  വര്‍ഷത്തേക്കുളള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്ന ജോലികള്‍ സമയബന്ധിതമായി  പൂര്‍ത്തിയാക്കേണ്ടതിനാല്‍ എംപ്ലോയ്‌മെന്റിന്റെ മറ്റു സേവനങ്ങള്‍ (രജിസ്‌ട്രേഷന്‍, പുതുക്കല്‍, അധികയോഗ്യത ചേര്‍ക്കല്‍) തുടങ്ങിയ ജോലികള്‍ ഡിസംബര്‍  20  വരെ നിര്‍ത്തിവെച്ചു. ഈ സേവനങ്ങള്‍ ഡിസംബര്‍ 21 മുതല്‍ പുനരരംഭിക്കും. എന്നാല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ (രജിസ്‌ട്രേഷന്‍, പുതുക്കല്‍, അധികയോഗ്യത ചേര്‍ക്കല്‍) എന്നിവ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ചെയ്യാവുന്നതാണ്. അതിന്റെ വെരിഫിക്കേഷന്‍ ഡിസംബര്‍ 21 മുതല്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  0495 2376179
 

date