Skip to main content

വയോജനങ്ങള്‍ക്കുള്ള കൗണ്‍സലിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി  സുകൃതം പദ്ധതിക്ക് കീഴില്‍ ആവിഷ്‌കരിച്ച വയോജനങ്ങള്‍ക്കുള്ള കൗണ്‍സലിങ് സെന്ററിന് മാറഞ്ചേരിയില്‍ തുടക്കം. മാറഞ്ചേരി കുണ്ടുകടവ് ഗവ. ആയുര്‍വേദ ആശുപത്രിയിലാണ് പദ്ധതിയുടെ ഭാഗമായുളള കൗണ്‍സലിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സെന്ററിന്റെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു നിര്‍വഹിച്ചു. പോഷകാഹാരം, ആയുര്‍വേദ മരുന്നുകള്‍, മാനസിക സംഘര്‍ഷം കുറക്കുന്നതിനുള്ള കൗണ്‍സലിങ് കേന്ദ്രങ്ങള്‍, ആവശ്യമുള്ളവര്‍ക്ക് നിയമ സഹായം എന്നിവ അടങ്ങുന്ന സമഗ്ര പദ്ധതിയാണ് സുകൃതം. ബുധന്‍, ശനി  ദിവസങ്ങളിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയിടത്ത് അധ്യക്ഷയായി.ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷനായ ടി. രാമദാസ് മാസ്റ്റര്‍, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലീന മുഹമ്മദാലി, ബര്‍ക്കീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ അനൂപ് എന്നിവര്‍ സംസാരിച്ചു.

date