Skip to main content

റിസോഴ്സ് അധ്യാപകരുടെ കൂടിക്കാഴ്ച്ച ചൊവ്വാഴ്ച

ജില്ലയിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ചൊവ്വാഴ്ച (എട്ട്) രാവിലെ 11ന് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. നാഷണൽ സ്കിൽസ് ഫോർ ക്വാളിഫിക്കേഷൻ ഫ്രെയിംവർകിന്റെ (എൻ.എസ്.ക്യു.എഫ്‌) കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴസ് പാസായവർക്കും അസാപ്പിന്റെ സ്‌കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പരിശീലനം ലഭിച്ചവർക്കും പങ്കെടുക്കാം. ഉപജില്ല അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിൽ  പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബര്‍ ഏഴിനകം വെള്ള കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം കാക്കനാട്ടെ ജില്ലാ സിവിൽ സ്റ്റേഷനിൽ സമർപ്പിക്കുക. അപേക്ഷയില്‍  ഫോണ്‍ നമ്പർ, ഇ മെയില്‍ വിലാസം എന്നിവ നിര്‍ബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.   കൂടുതൽ വിവരങ്ങൾക്ക് : 04842422210

date