Skip to main content

വേങ്ങര ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം 

വേങ്ങര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് (നവംബർ ഏഴ് ) തുടക്കമാകും. 10 പഞ്ചായത്തുകളിലെ 138 വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിലധികം കലാപ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുക. തിങ്കളാഴ്ച വൈകീട്ട് 2.30ന് ചേറൂർ അടിവാരത്ത് നിന്ന് കലോത്സവം നടക്കുന്ന ചേറൂർ പി.പി.ടി എം.വൈ.എച്ച്.എസ്. സ്‌കൂളിലേക്ക് ഘോഷയാത്ര സംഘടിപ്പിച്ചുകൊണ്ടാണ് വേങ്ങര ഉപജില്ലാ കലോത്സവത്തിന് തുടക്കമാകുക. വൈകീട്ട് മൂന്നിന് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് സ്‌കൂൾ നടക്കുന്ന ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ 

വേങ്ങര ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്യും. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു. ഹംസ അധ്യക്ഷനാകും. വേങ്ങര എ.ഇ.ഒ വി.കെ. ബാലഗംഗാധരൻ മേള വിശദീകരിക്കും.

 പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ കാപ്പൻ, ഊരകം പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ, വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കെ. ലിയാഖത്തലി, പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി. സലീമ ടീച്ചർ, ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട്, എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് മണമ്മൽ അബ്ദുൽ ജലീൽ, തെന്നല പഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പിൽ, പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ കലാം മാസ്റ്റർ, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ പുളിക്കൽ, ജില്ലാപഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ, മലപ്പുറം സി.ആർ.ഡി.ഡി സി. മനോജ് കുമാർ, തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ റുഖിയ്യ, പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്, പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് പ്രധാനാധ്യാപകൻ അബ്ദുൽ മജീദ്‌ പറങ്ങോടത്ത് തുടങ്ങിയവർ പങ്കെടുക്കും.

date