Skip to main content

വള്ളിക്കുന്നിലെ ആദ്യ ഹൈടെക് കൃഷിഭവൻ മന്ത്രി പി.പ്രസാദ് ഇന്ന് ഉദ്ഘാടനം ചെയ്യും

വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ ആദ്യത്തെ ഹൈടെക് കൃഷിഭവനായ വള്ളിക്കുന്ന് കൃഷിഭവന്റെ ഉദ്ഘാടനം ഇന്ന് (നവംബർ ഏഴ് )രാവിലെ ഒൻപതിന് പരുത്തിക്കാടിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കും. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം. എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് കൃഷി ഭവൻ പുനർനിർമിച്ചത്.

 

ഡോ. പരപ്പിൽ മാധവ മേനോൻ സംഭാവനയായി നൽകിയ സ്ഥലത്താണ് കൃഷിഭവൻസ്ഥാപിച്ചിട്ടുളളത്.പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ മുഖ്യാതിഥിയായിരിക്കും. പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

date