Skip to main content
എളവള്ളി കേരളോത്സവം വീഡിയോ ഫോട്ടോ

എളവള്ളി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം 

 
എളവള്ളി ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം എളവള്ളി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ബാറ്റ്മിൻ്റൺ, ഫുട്ബോൾ, വടംവലി എന്നീ മത്സരങ്ങൾ നടന്നു. ഫുട്ബോൾ മത്സരത്തിൽ 18 ടീമുകളാണ് പങ്കെടുത്തത്.
 
എളവള്ളി ഹൈസ്കൂൾ ഗ്രൗണ്ട്, വിദ്യ വിഹാർ സ്കൂൾ ഓപ്പൺ എയർ സ്റ്റേഡിയം, പൂവ്വത്തൂർ ബസ്സ് സ്റ്റാൻ്റ്, ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാൾ, ബിസിസി കാക്കശ്ശേരി എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

കേരളോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി സി മോഹനൻ അധ്യക്ഷനായി. ജനപ്രതിനിധികളായ പി എം അബു, എം പി ശരത് കുമാർ എന്നിവർ പ്രസംഗിച്ചു.

date