Skip to main content

ചേര്‍ത്തല നഗരസഭയില്‍ തെരുവ് നായകള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

ആലപ്പുഴ: ചേര്‍ത്തല നഗരസഭയില്‍ തെരുവ് നായകള്‍ക്കുള്ള പേവിഷ പ്രതിരോധ വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും ചേര്‍ത്തല നഗരസഭയും ചേര്‍ന്നാണ് വാക്സിനേഷന്‍ ഡ്രൈവ് നടത്തുന്നത്.

പള്ളിപ്പുറം സ്വദേശിയായ ദിലീപിന്റെ നേതൃത്വത്തിലുള്ള അംഗീകൃത നായ പിടുത്തക്കാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റും സമീപ പ്രദേശങ്ങളും  കേന്ദ്രീകരിച്ചാണ് ആദ്യഘട്ട കുത്തിവെയ്പ്പ നടത്തിയത്.

വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വാക്സിന്‍ കൈമാറിക്കൊണ്ട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ശോഭ ജോഷി,
ജി. രഞ്ജിത്ത്, ലിസി ടോമി, കൗണ്‍സിലര്‍മാരായ പി.എസ്. ശ്രീകുമാര്‍, എം.കെ പുഷ്പകുമാര്‍, സീന, ആശ മുകേഷ്, നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എസ്. ദീപ്, ഡോ. സെങ്കോട്ടയ്യന്‍, ഡോ. അബ്ദുള്‍ ജലീല്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date