Skip to main content

സംരംഭകത്വ ബോധവൽക്കരണ ശില്പശാല ബുധനാഴ്ച്ച (09)

 

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പും പറവൂർ താലൂക്ക് വ്യവസായ കേന്ദ്രവും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല നടത്തുന്നു. 
ബുധനാഴ്ച്ച (നവംബർ 09) ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എം. ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.  മാർക്കറ്റിംഗ് തന്ത്രങ്ങളും ബ്രാൻഡിംഗും ആയിരിക്കും വിഷയം. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്തിലെ വ്യവസായ വകുപ്പ് പ്രതിനിധികളെ വിളിക്കാവുന്നതാണ് .
ആലങ്ങാട് പഞ്ചായത്ത് : സുഹൈൽ 
8893409164
കടുങ്ങല്ലൂർ പഞ്ചായത്ത് :അസ്ഹർ 
8943948321
കരുമാല്ലൂർ പഞ്ചായത്ത് :ഗ്രീഷ്മ 
+919567362320
വരാപ്പുഴ പഞ്ചായത്ത് :ഫ്രാൻസിസ്
+917868865485.

date