Skip to main content

മൂന്നാറിൽ സമഗ്ര മാലിന്യ പരിപാലനം : വിപുലമായ കാമ്പയിനുമായി ഹരിതകേരളം മിഷനും പഞ്ചായത്തും

മൂന്നാറിൽ മാലിന്യ പരിപാലനം സമഗ്രമാക്കുന്നതിനുള്ള മെഗാ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് നവംബർ 10ന്  തുടക്കമാവും. നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മൂന്നാർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് വിവിധ സംഘടനകളുടെയും ഏജൻസികളുടെയും സഹകരണത്തോടെയാണ് നൂതനമായ കാമ്പയിൻ പരിപാടികൾ ആരംഭിക്കുന്നത്.

വ്യാഴാഴ്ച രാവിലെ ഏഴുമുതൽ മാലിന്യങ്ങൾ വേർതിരിച്ച് ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ഗ്രാമപഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾഹരിതകർമസേനസമീപ ജില്ലകളിലെ ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർപഞ്ചായത്ത് ജനപ്രതിനിധികൾഉദ്യോഗസ്ഥർ എന്നിവരുടെ ചെറിയ ഗ്രൂപ്പുകൾ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മാലിന്യങ്ങൾ കൂട്ടിക്കുഴക്കാതെ വേർതിരിച്ചു ശേഖരിക്കുന്നതിന്റെ പ്രാധാന്യം വിശദീകരിക്കും. ജൈവ മാലിന്യങ്ങൾ സംസ്‌കരിച്ച് ജൈവ വളമാക്കാനും അജൈവ പാഴ്വസ്തുക്കൾ തരംതിരിച്ച് പുനചംക്രമണത്തിന് നൽകണമെന്നുമുള്ള സന്ദേശവും നൽകും. തുടർന്ന് ഉച്ച 1.30 മുതൽ മൂന്നുമണിവരെ മൂന്നാർ പഞ്ചായത്തിലെയും തൊട്ടടുത്ത പഞ്ചായത്തിലെയും സ്‌കൂളുകളിൽ മാലിന്യം വേർതിരിക്കുന്നതിനെക്കുറിച്ച് ഒരേ സമയം ടോക് ഷോ നടത്തും. നവകേരളം ആർ.പി.മാരും ഇന്റേൺഷിപ്പിലുള്ളവരും ക്ലാസെടുക്കും.

പഞ്ചായത്തിലെ 65 ശുചീകരണ തൊഴിലാളികൾഹരിതകർമ്മ സേനാംഗങ്ങൾഇടുക്കികോട്ടയംപത്തനംതിട്ടഎറണാകുളം ജില്ലകളിൽ നിന്നുള്ള 65 നവകേരളം റിസോഴ്‌സ് പേഴ്‌സൺമാർ, 17 ഇന്റേൺഷിപ്പ് ട്രെയിനികൾമൂന്നാറിലെ കോളജുകളിലെ എൻ.എസ്.എസ് വോളന്റിയർമാർ എന്നിവരാണ് കാമ്പയിന് നേതൃത്വം നൽകുന്നത്. സംസ്ഥാന നവകേരളം കർമപദ്ധതിയിൽ നിന്നുള്ള ടീമും മൂന്നാർ ഗ്രാമപഞ്ചായത്ത് വാർഡംഗങ്ങളും പഞ്ചായത്തിലെ വിവിധ ഉദ്യോഗസ്ഥരും റസിറ്റിയെന്ന സന്നദ്ധസംഘടനയും കാമ്പയിനിന്റെ ഭാഗമാകും.

പി.എൻ.എക്സ്. 5465/2022

date