Skip to main content
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേരുന്നു

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും: ജില്ലാ കളക്ടർ

 

ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര നഗരസഭ എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേക യോഗം വിളിക്കാനും യോഗം തീരുമാനിച്ചു. റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് (ആർസി എച്ച്), ജനനി സുരക്ഷ യോജന (ജെ എസ് വൈ ), ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്ററുകൾ തുടങ്ങി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ വിവിധ പ്രോഗ്രാമുകളുടെ പ്രവർത്തനം കളക്ടർ വിലയിരുത്തി. 

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 64-ാമത് എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി, ജില്ലാ പ്രൊജക്ട് മാനേജർ ഡോ. സജിത്ത് ജോൺ, അഡീഷണൽ ഡിഎം ഒ മാരായ ഡോ. ആർ. വിവേക് കുമാർ, ഡോ. കെ.കെ. ആശ, ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ. സവിത, ആർ.സി.എച്ച് ഓഫീസർ ഇൻ - ചാർജ് ഡോ. സിസി തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു

date