Skip to main content

ഭിന്നശേഷി ദിനാഘോഷം ഡിസംബര്‍ 1,2,3 തീയതികളില്‍

ജില്ലാ പഞ്ചായത്തിന്റെയും, സാമൂഹ്യനീതി വകുപ്പിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷി ദിനാഘോഷം ഡിസംബര്‍ 1,2,3 തീയതികളിലായി സംഘടിപ്പിക്കും. ഭിന്നശേഷി ദിനാഘോഷവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ പ്രാഥമിക കൂടിയാലോചനയോഗം ചേര്‍ന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി ദിനാഘോഷത്തിന്റെ  ഭാഗമായി ഡിസംബര്‍ ഒന്നിന് വ്യാഴാഴ്ച 'ഭിന്നശേഷി സൗഹൃദ തദ്ദേശഭരണം' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. രണ്ടിന് വെള്ളിയാഴ്ച ഭിന്നശേഷി ദിനാചരണത്തിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിക്കാനും തീരുമാനമായി. മൂന്നിന് ശനിയാഴ്ച  സ്റ്റേജ് സ്റ്റേജിതര മത്സരയിനങ്ങള്‍ സംഘടിപ്പിക്കും. ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യപാരായണം, കഥ പറയല്‍, സംഘനൃത്തം, നാടോടി നൃത്തം ,ചിത്രരചന മത്സരം, കഥാരചന മത്സരം, കരകൗശല മത്സരം,  സൈന്‍ ലാംഗ്വേജ് പ്രസംഗ മത്സരം തുടങ്ങിയവയാണ് മത്സരയിനങ്ങള്‍. വിപുലമായ സ്വാഗതസംഘം ഉടന്‍ ചേര്‍ന്ന് സബ് കമ്മിറ്റി ചെയര്‍മാന്‍മാരെ തിരഞ്ഞെടുക്കുമെന്നും വേദികള്‍ നിശ്ചയിക്കുമെന്നും  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സി. കെ.ഷീബ മുംതാസ് അറിയിച്ചു.

ജില്ലാ സാമൂഹികനീതി ഓഫീസര്‍ സി.കെ.ഷീബ മുംതാസ്, കുടുംബശ്രീ എ.ഡ.ിഎം.സി പി.പ്രകാശന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്.ഷിംന, എന്‍.എസ്.എസ് പ്രതിനിധി ഹരിദാസന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു, ജില്ലയിലെ ഭിന്നശേഷി സംഘടനകളുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രതിനിധികള്‍, ബഡ്‌സ്  സ്‌കൂള്‍/റീഹാബിലിറ്റേഷന്‍ സെന്റര്‍ പ്രതിനിധികള്‍, ബി.ആര്‍.സി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജീവോദയ സ്‌കൂള്‍ അധ്യാപകന്‍ ജോഷി യോഗം ആംഗ്യഭാഷയില്‍ പരിഭാഷപ്പെടുത്തി.
സീനിയര്‍ സൂപ്രണ്ട് എം.അബ്ദുള്ള സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് പി.കെ.ജയേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

date