Skip to main content

11 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക്  അംഗീകാരം നല്‍കി ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

നീലേശ്വരം, കാഞ്ഞങ്ങാട്, പരപ്പ, കാസര്‍കോട്  ബ്ലോക്ക് പഞ്ചായത്തുകളുടെയും പനത്തടി, ബെള്ളൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി, പുത്തിഗെ, പൈവളികെ, കാറഡുക്ക ഗ്രാമ പഞ്ചായത്തുകളുടെയും നടപ്പ് വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന  യോഗത്തില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണുമായ ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പങ്കെടുത്തു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും  ആസ്തി രജിസ്റ്ററുകള്‍ കാലികമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ചെയര്‍പേഴ്സണ്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ വിഹിതം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിയില്‍ നിര്‍ബന്ധമായും വകയിരുത്തണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 16 പുതിയ പദ്ധതികള്‍ മുന്നോട്ടുവെച്ചു. അടങ്കല്‍ തുക 102.12 ലക്ഷം രൂപ. 38 പദ്ധതികള്‍ ഭേദഗതി ചെയ്യും. ആറ് പദ്ധതികള്‍ ഒഴിവാക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് 11 പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു. അടങ്കല്‍ തുക 79.21 ലക്ഷം രൂപ. 14 പദ്ധതികള്‍ ഭേദഗതി ചെയ്യും. 14 പദ്ധതികള്‍ ഒഴിവാക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പുതിയ പദ്ധതികളായി 17 എണ്ണം മുന്നോട്ടുവെച്ചു. 81.85 ലക്ഷം രൂപയാണ് അടങ്കല്‍ തുക. 28 പദ്ധതികള്‍ ഭേദഗതി ചെയ്യും. നാല് പദ്ധതികള്‍ ഒഴിവാക്കും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടുവെച്ചത് 30 പുതിയ പ്രൊജക്ടുകള്‍. അടങ്കല്‍ തുക 203.43 ലക്ഷം രൂപ. പതിനാല് പദ്ധതികളാണ് ഭേദഗതി ചെയ്യുന്നത്. 18 പദ്ധതികള്‍ ഒഴിവാക്കും.പനത്തടി പഞ്ചായത്ത് 27 പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു. അടങ്കല്‍ തുക 129.26 ലക്ഷം രൂപ. 31 പദ്ധതികള്‍ ഭേദഗതി ചെയ്യും. ഒരു പദ്ധതി ഒഴിവാക്കും. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കും. അടങ്കല്‍ തുക186.14 ലക്ഷം രൂപ. 35 പദ്ധതികളാണ് ഭേദഗതി ചെയ്യുക. 15 പദ്ധതികള്‍ ഒഴിവാക്കി. വലിയപറമ്പ ഗ്രാമ പഞ്ചായത്ത് 24 പുതിയ പദ്ധതികള്‍ നടപ്പിലാക്കും. 64.49 ലക്ഷം രൂപയാണ് അടങ്കല്‍ തുക. 32 പദ്ധതികള്‍ ഭേദഗതി ചെയ്യും. രണ്ട് പദ്ധതികള്‍ ഒഴിവാക്കി. ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് 13 പുതിയ പദ്ധതികള്‍ നടപ്പിലാക്കും. 30.22 ലക്ഷം രൂപയാണ് അടങ്കല്‍ തുക. 17 പദ്ധതികള്‍ ഭേദഗതി ചെയ്യും. കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് 19 പുതിയ പദ്ധതികള്‍ നടപ്പിലാക്കും. 22 പദ്ധതികള്‍ ഭേദഗതി ചെയ്യും. പുത്തിഗെ ഗ്രാമ പഞ്ചായത്ത് പത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കും.12 പദ്ധതികള്‍ ഭേദഗതി ചെയ്യും.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, ഡി.പി.സി സര്‍ക്കാര്‍ നോമിനി സി.രാമചന്ദ്രന്‍,  ആസൂത്രണ സമിതി അംഗങ്ങളായ ഷാനവാസ് പാദൂര്‍, കെ. ശകുന്തള, കെ.പി.വത്സലന്‍, വി.വി.രമേശന്‍, എസ്.എന്‍.സരിത, ആര്‍.റീത്ത, ജാസ്മിന്‍ കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date