Skip to main content

ശബരിമല തീർഥാടനം: എരുമേലിയിലെ ശുചീകരണപ്രവർത്തനങ്ങൾ വിലയിരുത്താൻ അവലോകനയോഗം ചേർന്നു

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ശുചീകരണപ്രവർത്തനങ്ങക്കെുറിച്ച് വിലയിരുത്താൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടേയും ഏജൻസികളുടേയും അവലോകന യോഗം ചേർന്നു. ഏജൻസികളുമായി ചർച്ചചെയ്ത് ഖര, അജൈവ, ജൈവ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് സമഗ്രമായ കർമപദ്ധതി തയാറാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
എരുമേലിയിൽ സ്ലറി ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചു ശുചിമുറി മാലിന്യമടക്കം ശാസ്ത്രീയമായി സംസ്‌കരിച്ചു മാതൃകയായ ചെമ്പകശേരി പാർക്കിങ് ഗ്രൗണ്ട് അധികൃതരെ യോഗത്തിൽ ജില്ലാ കളക്ടർ പൊന്നാടയണിയിച്ച് ആദരിച്ചു.
 സബ് കളക്ടർ സഫ്‌ന നസറുദീൻ, മലിനീകരണ നിയന്ത്രണ ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബി. ബിജു,  ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, തിരുവിതാംകൂർ ദേവസ്വം ബോർഡ്  എക്‌സിക്യൂട്ടീവ് എൻജിനീയർ സി. ശ്യാമപ്രസാദ്, കാഞ്ഞിരപള്ളി തഹസീൽദാർ കെ.എം. ജോസുകുട്ടി, മലനീകരണ നിയന്ത്രണ ബോർഡ് സർവൈലൻസ് എൻജിനീയർ ഷഹാന ഹാസൻ, എരുമേലി സാമൂഹീകാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ടി.എം. മുഹമ്മദ് ഗിജി, എരുമേലി ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ആർ. ഷാജ്‌മോൻ, ഏരുമേലി ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ. ശ്രീധരൻ ശർമ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ:

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ശുചീകരണപ്രവർത്തനങ്ങക്കെുറിച്ച് വിലയിരുത്താൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥ

(കെ.ഐ.ഒ.പി.ആർ. 2720 /2022)  

date