Skip to main content

ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾ സംഘടിപ്പിച്ചു

കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ
സർക്കാർ ജീവനക്കാർക്കുവേണ്ടി സിവിൽ സർവീസ് മത്സരങ്ങൾ സംഘടിപ്പിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്  ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. എക്്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.ആർ. ഷാജി, ജില്ലാ സ്പോർട്സ് ഓഫീസർ ഡിമൽ സി. മാത്യു, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സാബു മുരിയ്ക്കവേലി, സെക്രട്ടറി മായാദേവി എന്നിവർ സംസാരിച്ചു. മുന്നൂറ്റൻപതിലേറെ ജീവനക്കാർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ:

 സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ
സർക്കാർ ജീവനക്കാർക്കുവേണ്ടി സംഘടിപ്പിച്ച സിവിൽ സർവീസ് മത്സരങ്ങൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്  ഉദ്ഘാടനം ചെയ്യുന്നു.

(കെ.ഐ.ഒ.പി.ആർ. 2733/2022)  

date