Skip to main content

നഗരത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി താലൂക്ക് വികസന സമിതി യോഗം

കോട്ടയം: നഗരത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്ന പദ്ധതികൾ കോട്ടയം താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ചയായി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും നഗരത്തിലെ തിരക്കുകൾ  ഒഴിവാക്കി സമാന്തര റോഡുകളിലൂടെ പോകാൻ ആവശ്യമായ ദിശാ ബോർഡുകൾ സ്ഥാപിക്കുന്നത് ഡിസംബറോടെ പൂർത്തിയാകും. നാട്ടകം സിമന്റ് കവലയിലെ ട്രാവൻകൂർ സിമന്റ്സിന്റെ ആർച്ച് പൊളിച്ചു മാറ്റുന്ന നടപടികൾ വൈകാതെ ആരംഭിക്കും. ഇതു സംബന്ധിച്ച് പാട്ടത്തുക മുഴുവനായി അടച്ചു തീർത്തതായും ആർച്ച് മാറ്റി സ്ഥാപിക്കുന്നതിൽ തടസ്സമില്ലെന്നും തഹസിൽദാർ (ഭൂരേഖ) അറിയിച്ചു. വടവാതൂർ ഡംബിഗ് യാർഡിന് ഗേറ്റും കുഴൽകിണറും സ്ഥാപിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, എൽ. ആർ തഹസിൽദാർ നിജു കുര്യൻ എന്നിവർ നേതൃത്വം നൽകി. വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

(കെ.ഐ.ഒ.പി.ആർ. 2732/2022)  

date