Skip to main content

ലഹരി മുക്ത നവകേരളം വാഹന പ്രചാരണ ക്യാമ്പയിൻ     ഉദ്ഘാടനം ചെയ്തു

കോട്ടയം: കേരള സംസ്ഥാന എക്സൈസ് വകുപ്പും പാലാ മുനിസിപ്പാലിറ്റിയും റസിഡൻസ് അസോസിയേഷനും സംയുക്തമായി നടത്തുന്ന ലഹരി മുക്ത നവകേരളം ക്യാമ്പയിൻ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ആശയങ്ങൾ, ലഹരിയുമായി ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങൾ തുടങ്ങിയവ സംബന്ധിച്ച പ്രദർശനമാണ് ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്.
  നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച്  നടന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ നീന ജോർജ്, വാർഡ് കൗൺസിലർ ബിജി ജോജോ, സാവിയോ കാവുകാട്ട്, പ്രതിപക്ഷ കൗൺസിലർ പ്രൊഫ. സതീശ് ചൊള്ളാനി, എക്സൈസ് ഉദ്യോഗസ്ഥർ, നഗരസഭാ ജീവനക്കാർ, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ,കോട്ടയം ജില്ലാ റസിഡൻസ് അപ്പക്സ് കൗൺസിൽ മെമ്പറായ ജോയിച്ചൻ പൊട്ടംകുളം, ജോസ്‌കുട്ടി പൂവേലി തുടങ്ങിയവർ പങ്കെടുത്തു

(കെ.ഐ.ഒ.പി.ആർ. 2731/2022)  

date