Skip to main content

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് താത്ക്കാലിക നിയമനം

കോട്ടയം: ജില്ലാ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം ജനറൽ ആശുപത്രിയിൽ നിലവിലുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ്  തസ്തികയിലേയ്ക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള എം.എസ്.സി, എം.ഫിലും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും തിരിച്ചറിയൽ കാർഡും സഹിതം നവംബർ 15ന് കോട്ടയം ജനറൽ ആശുപത്രി  ക്യാമ്പസിലെ  എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ രാവിലെ 11 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

(കെ.ഐ.ഒ.പി.ആർ. 2730/2022)  

date