Skip to main content

ഭരണഭാഷാ വാരാഘോഷ മത്സരവിജയികൾ

കോട്ടയം: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് വിവര- പൊതുജന സമ്പർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്ക് ജില്ലാതല ഭരണഭാഷാപരിചയ മത്സരം നടത്തി. ജില്ലാ പ്ലാനിങ്ങ് ഓഫീസിലെ അസിസ്റ്റൻറ് ജില്ലാ പ്ലാനിങ് ഓഫീസർ പി.എ അമാനത്ത് ഒന്നാം സ്ഥാനം നേടി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ സീനിയർ ക്ലർക്ക് ജി. അഞ്ജു, പൊതുവിതരണ വകുപ്പിലെ സീനിയർ ക്ലർക്ക് ഡി. ഷാജിമോൻ എന്നിവർ രണ്ടാം സ്ഥാനം നേടി. ടൗൺ പ്ലാനിങ് ഓഫീസിലെ ചെയിൻമാൻ കെ.ആർ. സുനിത മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സമ്മാനവും ഫലകവും സർട്ടിഫിക്കറ്റും ഭരണഭാഷാ വാരാഘോഷ സമാപന ചടങ്ങിൽ വിതരണം ചെയ്യും.

ഫോട്ടോക്യാപ്ഷൻ:

ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച് വിവര- പൊതുജന സമ്പർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി നടത്തിയ ജില്ലാതല ഭരണഭാഷാപരിചയ മത്സരം.

(കെ.ഐ.ഒ.പി.ആർ. 2734/2022) 

date