Skip to main content

നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ കുടുംബശ്രീ യൂണിറ്റ് ഭാരവാഹികൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി  പ്രസാദ്  ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ രജനി അധ്യക്ഷയായി. എക്‌സൈസ് ഉദ്യോഗസ്ഥനായ ബെന്നി സെബാസ്റ്റ്യൻ,
അഡ്വ. രാജഗോപാൽ എന്നിവർ ക്ലാസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരായ ദീപ, ശിശിര എന്നിവർ സ്വയം രക്ഷ ക്ലാസെടുത്തു. ലീഗൽ സർവീസസ് അതോറിറ്റിയുടെ സേവനങ്ങളെ കുറിച്ച് പി.എൽ.വി. ഫൈസൽ സംസാരിച്ചു. 61 പേർ ക്ലാസിൽ പങ്കെടുത്തു.

ഠ കോട്ടയം: വൈക്കം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾക്കായി നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പാൻ ഇന്ത്യ കാമ്പയിന്റെ ഭാഗമായി പെരുവ ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ നടന്ന പരിപാടിയിൽ അഡ്വ. കെ.എസ്. ശ്രീനിവാസൻ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ ഗീത, എസ്.പി.സി. ഇൻ ചാർജ് ജിൻസൺ, പാരാലീഗൽ വോളണ്ടിയർ പി. സുശീല എന്നിവർ പങ്കെടുത്തു. 80 വിദ്യാർഥികൾ പങ്കെടുത്തു.

ഠ ചങ്ങനാശേരി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ലൈബ്രറി ഹാളിൽ നിയമബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അഡ്വ. ബോബൻ ടി. തെക്കേൽ ക്ലാസെടുത്തു. 52 പേർ പങ്കെടുത്തു.

ഠ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിൽ നിയമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പാരാ ലീഗൽ വോളന്റിയറായ കെ.പി. ജോസഫ് ക്ലാസെടുത്തു. 79 പേർ പങ്കെടുത്തു.

ഫോട്ടോക്യാപ്ഷൻ:

ഠ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച നിയമ ബോധവൽക്കരണ ക്ലാസ്.

ഠ ചങ്ങനാശേരി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച നിയമബോധവൽക്കരണ പരിപാടി.

 

(കെ.ഐ.ഒ.പി.ആർ. 2736/2022) 

date