Post Category
പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു
വയനാട് ജില്ലയിൽ അമ്പലവയൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ റ്റി.ജി. ബാബു പോക്സോ കേസിന് ഇരയായ ആദിവാസി പെൺകുട്ടിയെ തെളിവെടുപ്പിനിടെ അപമാനിച്ചെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ വയനാട് ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
പി.എൻ.എക്സ്. 5566/2022
date
- Log in to post comments