Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തളിപ്പറമ്പ് താലൂക്കിലെ ചുഴലി ഭഗവതി ക്ഷേത്രം, മാണിയൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേതം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കാൻ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡിന്റെ നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിസംബർ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം നീലേശ്വരത്തെ അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.
date
- Log in to post comments