Skip to main content

പരിയാരം ആയുർവേദ കോളേജ്: പുതിയ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം 16ന്

പരിയാരം ഗവ. ആയുർവേദ കോളേജിൽ പുതുതായി നിർമിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം 16നു വൈകിട്ട് അഞ്ചിന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. സർക്കാർ പദ്ധതി വിഹിതത്തിൽ നിന്ന് 6.62 കോടി ചെലവിൽ നിർമിക്കുന്ന മൂന്ന് നിലകളുള്ള പുതിയ ലേഡീസ് ഹോസ്റ്റലിന്റെ നിർമാണം പുർത്തിയായ താഴത്തെ നിലയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ഒന്നാം നിലയുടെ നിർമാണോദ്ഘാടനവും ചടങ്ങിൽ നടക്കും.

പുതിയ ഹോസ്റ്റലിലെ താഴത്തെ നില (ഗ്രൗണ്ട് ഫ്ളോർ) 16 മുറികളിലായി 50 ലധികം വിദ്യാർഥിനികളുടെ താമസത്തിന് സൗകര്യപ്പെടുന്നതാണ്. മൂന്ന് നിലയുള്ള പുതിയ ലേഡീസ് ഹോസ്റ്റലിന്റെ പ്രവൃത്തി പൂർത്തിയാവുമ്പോൾ മുഴുവൻ ബി.എ.എം.എസ് വിദ്യാർഥിനികൾക്കും താമസിക്കാൻ കഴിയും. എം. വിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കാസർഗോഡ് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ, ജനപ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ, ആശുപത്രി വികസന സമിത അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 5571/2022

date