Skip to main content

ലൈഫ് 2020: കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു      

ലൈഫ് 2020 പ്രകാരം പുതിയ അപേക്ഷകളുടെ രണ്ടാം ഘട്ടം അപ്പീലിന് ശേഷമുള്ള ഗുണഭോക്തൃ പട്ടിക www.life2020.kerala.gov.in എന്ന വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപന നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചതായി ലൈഫ് മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കരട് ഗുണഭോക്തൃ പട്ടികയില്‍ ഭൂമിയുള്ള ഭവന രഹിതരില്‍ 10356 അര്‍ഹരും, 9173 അനര്‍ഹരും, ഭൂരഹിത ഭവനരഹിതരില്‍ 5104 അര്‍ഹരും, 2468 അനര്‍ഹരുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 53 തദ്ദേശസ്ഥാപനങ്ങളിലെ ഗുണഭോക്തൃപട്ടികയാണ് പുറത്തിറങ്ങിയത്.

date