Skip to main content

ജല പരിശോധന ലാബ്: ടെന്‍ഡര്‍ തീയതി നീട്ടി

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ച് പ്രാഥമിക ജലഗുണനിലവാര ലാബുകള്‍ സ്ഥാപിക്കുന്നതിന് മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിച്ചു.

 

ടെന്‍ഡര്‍ പരസ്യം www.haritham.kerala.gov.in  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലായി 313 ലാബുകളാണ് സ്ഥാപിക്കേണ്ടത്. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 വൈകുന്നേരം നാലുവരെ നീട്ടി.

date