Skip to main content

ചിട്ടയായ പരിശീലനം ലക്ഷ്യം  എളുപ്പമാക്കും : ഡെപ്യൂട്ടി സ്പീക്കര്‍

ചിട്ടയായ പരിശീലനം ലക്ഷ്യം എളുപ്പമാക്കുമെന്ന്  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വെക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് ശാക്തീകരണത്തിന്റെ ഭാഗമായ വിവിധ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി നല്‍കുന്ന പിഎസ്‌സി പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. വലിയ ലക്ഷ്യങ്ങള്‍ നേടാന്‍ പ്രാപ്തരാകുകയാണ് ഓരോ ഉദ്യോഗാര്‍ത്ഥിയും ചെയ്യണ്ടതെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു. ഒരു മാസം നീളുന്ന പരിശീലന പരിപാടിയില്‍ പ്രമുഖ അധ്യാപകര്‍ ക്ലാസുകള്‍ നയിക്കും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.അലാവുദ്ദിന്‍ അധ്യക്ഷനായിരുന്നു. ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ ജി.ജി വിനോദ്, മനോജ്കുമാര്‍, അതുല്യാ പുഷ്പന്‍, ജി.രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.  

date