Skip to main content

ബോയ്‌ലർ ഓപ്പറേഷൻ എൻജീനിയേഴ്സ് പരീക്ഷ

ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ്‌ വകുപ്പ് നടത്തുന്ന ബോയ്‌ലർ ഓപ്പറേഷൻ എൻജിനീയേഴ്സ് എഴുത്ത്ഡ്രോയിങ് പരീക്ഷകൾ 2023 മാർച്ച് 11,12 തീയതികളിലും ഓറൽ ആൻഡ് പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 27 മുതൽ 29 വരെയും നടക്കും. ഡിസംബർ ഒന്നു മുതൽ 31 വരെ www.fabkerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പും സെക്രട്ടറിബോർഡ് ഓഫ് എക്സാമിനേഴ്സ്ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടറേറ്റ്സുരക്ഷാ ഭവൻകുമാരപുരംമെഡിക്കൽ കോളജ് പി.ഒ.തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി 11നു വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

പി.എൻ.എക്സ്. 5742/2022

date