ജി.എൻ.എം സ്പോട്ട് അഡ്മിഷൻ 29ന്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2022-23 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.ടി. വിഭാഗം പെൺകുട്ടികളുടെ ഒരു സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നവംബർ 29ന് രാവിലെ 11 നു തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ (മെഡിക്കൽ കോളേജ്. പി.ഒ, തിരുവനന്തപുരം) നടക്കും. കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലാണ് ഒഴിവ്.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് പങ്കെടുക്കാം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ അഭാവത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ പരിഗണിക്കും. അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്നസ് മുതലായവ) റ്റി.സി എന്നിവ സഹിതം സ്പോട്ട് അഡ്മിഷന് ഹാജരാകണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾ: www.dme.kerala.gov.in.
പി.എൻ.എക്സ്. 5748/2022
- Log in to post comments