Skip to main content

ബി.ടെക്, എം.ടെക് ഈവനിംഗ് കോഴ്‌സ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഈവനിംഗ് ഡിഗ്രി കോഴ്‌സിൽ 2022-23 അധ്യയന വർഷത്തേക്ക് ബി.ടെക്, എം.ടെക് എൻജിനിയറിങ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ സ്‌പോട്ട് അഡ്മിഷന് എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ് (ബി.ടെക്), ബി.ടെക് സർട്ടിഫിക്കറ്റ്, (എം.ടെക്), മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആൻഡ് കോൺടക്ട് സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനൽ, കോപ്പി സഹിതം തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ എത്തണം.

ബി.ടെക് Mechanical Engineering, Electronics & Communication Engineering ൽ നവംബർ 28ന് രണ്ട് മണിക്കാണ് സ്‌പോട്ട് അഡ്മിഷൻ.

എം.ടെക് Applied Electronics & Instrumentation (ECE), Industrial Engineering (ME), Power System (EEE), Geotechnical Engineering (CE), Thermal Science (ME) വിഭാഗങ്ങളിൽ നവംബർ 28ന് ഉച്ചയ്ക്ക് 2.30 നാണ് സ്‌പോട്ട് അഡ്മിഷൻ. ഫോൺ: 9447411568.

പി.എൻ.എക്സ്. 5749/2022

date