Skip to main content

ലബോറട്ടറി ടെക്‌നിഷ്യന്‍: അഭിമുഖം ഡിസംബര്‍ ഒന്നിന്

ആലപ്പുഴ: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ ഗ്രേഡ്് രണ്ട് (എന്‍.സി.എ. ഫോര്‍ ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍ 200/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മലപ്പുറം ജില്ല ഓഫീസില്‍ ഡിസംബര്‍ ഒന്നിന് അഭിമുഖം നടത്തും. 

ഉദ്യേഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസിലൂടെയും പ്രൊഫൈല്‍ മെസേജായും അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വ്യക്തി വിവരക്കുറിപ്പ് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ അസല്‍, ഒ.ടി.ആര്‍. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും മലപ്പുറം ജില്ല പി.എസ്.സി. ഓഫീസില്‍ നേരിട്ടെത്തണം.

date