Skip to main content

രാമങ്കരി ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ സംഘടിപ്പിച്ചു

ആലപ്പുഴ: രാമങ്കരി ഗ്രാമപഞ്ചായത്തില്‍ നടത്തിയ തൊഴില്‍സഭ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിബിന്‍ സി. ബാബു ഉദ്ഘാടനം ചെയ്തു. രാമങ്കരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. കില റിസോഴ്സ് പേഴ്സണ്‍ റെജിമോള്‍ വിഷയാവതരണം നടത്തി.

പ്രാദേശിക സംരംഭകത്വം വര്‍ധിപ്പിക്കുക, തൊഴില്‍ സാധ്യകള്‍ കൂട്ടുക, വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കുള്ള ബദല്‍ ഇടപെടലാണ് തൊഴില്‍സഭയിലൂടെ ലക്ഷ്യമിടുന്നത്. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും തൊഴില്‍ സഭകള്‍ വിളിച്ചു ചേര്‍ക്കുന്നത്. ഗ്രാമസഭകളുടെ മാതൃകയില്‍ അതത് തദ്ദേശ സ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ചാണ് തൊഴില്‍ സഭയുടെ പ്രവര്‍ത്തനം. 

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോള്‍ ശിവദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി വി.എം. സജി, അസിസ്റ്റന്റ് സെക്രട്ടറി എ. കുഞ്ഞുമോന്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date