Skip to main content

മീഡിയ അക്കാദമി ലഹരി വിരുദ്ധ മാധ്യമ സാക്ഷരതാ ക്വിസ്

 

കോട്ടയം: 'അറിവാണ് ലഹരി'  എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് വേണ്ടി സംസ്ഥാന തലത്തിൽ 'ക്വിസ്പ്രസ്-2022 പ്രശ്നോത്തരി  സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ്, സി-ഡിറ്റ് എിവയുമായി സഹകരിച്ചാണ് പരിപാടി. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം. പ്രശസ്ത ക്വിസ് മാസ്റ്റർ ജി.എസ് പ്രദീപ്  മത്സരം നയിക്കും. സംസ്ഥാന സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകാർക്കും കോളജുകൾക്കും ടീമുകളെ  അയക്കാം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നു രണ്ടുപേർ അടങ്ങുന്ന എത്ര ടീമുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം.
 ലഹരി വിമുക്ത ബോധവത്കരണത്തിനും മാധ്യമസാക്ഷരതയ്ക്കും വേണ്ടിയാണ് മത്സരം. അവസാന റൗണ്ടിലെത്തു ആറ് ടീമുകളിൽ ഏറ്റവും മികച്ച വിദ്യാലയടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ക്യാഷ് പ്രൈസും മറ്റ് വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. 50,000 രൂപയാണ് രണ്ടാം സമ്മാനം. മറ്റ് നാല് ടീമുകൾക്ക് 10,000രൂപ വീതം നൽകും.
ക്വിസ് പ്രസ് സെക്കൻഡ് എഡിഷന്റെ ഉദ്ഘാടനവും മധ്യമേഖലാ മത്സരവും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ ഡിസംബർ രണ്ടിന് നടക്കും. എറണാകുളം, തൃശൂർ, കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലയിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിുള്ളവർക്ക് പങ്കെടുക്കാം. ഫൈനൽ മത്സരം ഡിസംബർ 26ന് കണ്ണൂർ തളിപ്പറമ്പിൽ നടക്കും.
മത്സരത്തിൽ പങ്കെടുക്കുന്നതിന്  നിശ്ചിതമാതൃകയിലുളള ഗൂഗിൾ ഫോം വഴി നവംബർ 30ന് വൈകീട്ട് അഞ്ച് മണിക്കകം ടീം രജിസ്ട്രേഷൻ നടത്തണം. മത്സരത്തിന്റെ വിശദ വിവരങ്ങളും ഗൂഗിൾ ഫോം ലിങ്കും www.keralamediaacademy.org എന്ന വൈബ് സൈറ്റിൽ ലഭിക്കും. വിശദാംശങ്ങൾക്ക് ബന്ധപ്പെടുക: സെക്രട്ടറി, കേരള മീഡിയ അക്കാദമി, ഫോൺ: 04842422068, 04712726275. വാട്സ്ആപ്പ്നമ്പർ: 9447225524, 96332

date