Skip to main content

ശുചിത്വമിഷൻ ജില്ലാതല ശിൽപശാല

 

കോട്ടയം: കക്കൂസ് മാലിന്യമുൾപ്പെടെ ദ്രവ മാലിന്യ സംസ്‌കരണ അവബോധം സൃഷ്ടിക്കുന്നതിനും അനുയോജ്യമായ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിനായി ശുചിത്വ മിഷൻ ജില്ലാതല ശിൽപശാല സംഘടിപ്പിക്കുന്നു. നവംബർ 24ന് രാവിലെ ഏറ്റുമാനൂർ വ്യാപാര ഭവനിൽ  നടക്കുന്ന ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ശുചിത്വമിഷൻ ദ്രവ മാലിന്യസംസ്‌കരണ ഡയറക്ടർ കെ.എസ്. പ്രവീൺ, വാഷ് ഇൻസ്റ്റിറ്റ്യൂട്ട് കൺസൾട്ടന്റ് അഷിലേഷ് രമേഷ് എന്നിവർ ശിൽപശാല നയിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, എൻജിനീയർമാർ തുടങ്ങിയവർക്കായാണ് പരിശീലനം.
(കെ.ഐ.ഒ.പി.ആർ 2900/2022 )

date