Skip to main content

ടാലന്റ് സെർച്ച് ആൻഡ് ഡവലപ്മെന്റ് സ്‌കോളർഷിപ്പ്

 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്മെന്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2021-22 വർഷത്തിൽ ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ നാലാം ക്ലാസിലും ഏഴാം ക്ലാസിലും പഠിച്ചിരുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തതും ബി ഗ്രേഡിൽ കുറയാത്ത മാർക്ക് നേടിയവരുമായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകർപ്പുകൾ, കലാ കായിക മത്സരങ്ങളിൽ പങ്കെടുത്ത സർട്ടിഫിക്കറ്റുകളുടെ ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നാല്, ഏഴ് ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ നേടിയ ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം നവംബർ 30നകം അതാത് ബ്ലോക്ക്/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ: 0497 2700596.

date