Skip to main content

നാവികസേന പെൻഷൻ: മുഖാമുഖം 30ന്

 

നാവികസേന വിമുക്തഭടൻമാരുടെ ഭാര്യമാർക്ക് സർവീസ് വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും സംശയങ്ങളും അവതരിപ്പിക്കാൻ ജില്ലാ സൈനിക ക്ഷേമ ഓഫീസ് മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 30ന് രാവിലെ 11.30 മുതൽ 12.30 വരെ സൈനിക ക്ഷേമ ഓഫീസിലാണ് പരിപാടി. പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ, സംശയങ്ങൾ എന്നിവ ഉന്നയിക്കാനും പരിഹാരമുണ്ടാക്കാനും പരിപാടിയിൽ കഴിയും. പുതിയ ക്ഷേമ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങളും ലഭിക്കും. ഏഴിമല നാവിക അക്കാദമിയിലെ (ഐ എൻ എസ് സമോറിൻ) ഉന്നത ഉദ്യോഗസ്ഥർ സംശയങ്ങൾക്ക് മറുപടി നൽകും. ജില്ലയിലെ മുഴുവൻ നാവികസേന വിമുക്ത ഭടൻമാരുടെ ഭാര്യമാരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ : 0497 2700069  

date