Skip to main content
 പി നന്ദകുമാര്‍

മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി പി നന്ദകുമാര്‍ ചുമതലയേറ്റു

 

 

തിരുവനന്തപുരം ഗവ.സെക്രട്ടേറിയല്‍ പൊതുഭരണ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി പി നന്ദകുമാര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ചുമതലയേറ്റു. കണ്ണൂര്‍ ജില്ലയില്‍ കണ്ണാടിപ്പറമ്പ് സ്വദേശിയാണ്.  കോഴിക്കോട് റീജിയണല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ തസ്തികയില്‍ നിന്നാണ് ഡെപ്യൂട്ടേഷനില്‍ കമ്മീഷണറായി നിയമിക്കപ്പെട്ടത്.  കണ്ണൂര്‍ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ബീഡി ചുരുട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് റീജിയണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

date