Skip to main content

'സാർഥകം' : നെല്ലനാട് വയോജന സംഗമത്തിന് സമാപനം

നെല്ലനാട് ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ ഒന്നിന് ആരംഭിച്ച വയോജനസംഗമത്തിന് സമാപനം. സമാപന സമ്മേളനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്തു. വയോജനങ്ങളെ ചേർത്ത് പിടിക്കുന്നതും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വയോജനങ്ങള്‍ക്ക് കൂട്ടുകൂടാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും മാനസിക ഉല്ലാസത്തിനുമുള്ള അവസരമൊരുക്കിയ സംഗമം ജനശ്രദ്ധ നേടിയിരുന്നു. സമാപന ചടങ്ങിൽ പഞ്ചായത്തിലെ മുതിര്‍ന്ന തൊഴിലുറപ്പ് പ്രവർത്തകരായ 16 പേരെ മന്ത്രി ആദരിച്ചു. സൗജന്യ മരുന്ന് വിതരണം, പാലിയേറ്റീവ് രോഗി ചികിത്സ, കട്ടില്‍ വിതരണം, ശ്രവണ സഹായി വിതരണം തുടങ്ങിയ  പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് നടത്തി വരുന്നത്. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയുടെ പകൽവീടും വയോജന പാർക്കും വൈകാതെ പ്രവർത്തന സജ്ജമാകും. വെഞ്ഞാറമൂട് എച്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡി. കെ.മുരളി എം.എൽ.എ  അധ്യക്ഷനായി. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

date