Skip to main content

പെരിങ്കടവിള ബ്ലോക്കില്‍ തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ.ജി)യുടെയും ഓംബുഡ്സ്മാന്‍ എല്‍. സാം ഫ്രാങ്ക്ളിന്‍ സിറ്റിംഗ് നടത്തി. പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 8 പരാതികള്‍ ലഭിച്ചു. ഇതില്‍ 4 എണ്ണം തീര്‍പ്പാക്കുകയും ബാക്കി തുടര്‍ നടപടിക്കായി സ്വീകരിക്കുകയും ചെയ്തു.

വെള്ളറട, കുന്നത്തുകാല്‍, കൊല്ലയില്‍, പെരിങ്കടവിള, ആര്യന്‍കോട്, ഒറ്റശേഖരമംഗലം, കള്ളിക്കാട്, അമ്പൂരി ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവരും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കളുമാണ് സിറ്റിങ്ങില്‍ പങ്കെടുത്തത്.  തൊഴിലുറപ്പുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും പരാതികളും ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനും പദ്ധതിയുടെ സുതാര്യവും സുസ്ഥിരവുമായ ആസൂത്രണത്തിനും നിര്‍വ്വഹണത്തിനും വഴിയൊരുക്കുന്ന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായാണ് സിറ്റിംഗ് സംഘടിപ്പിച്ചത്.

date