Skip to main content

'പൗരത്വം' പുസ്തകപ്രകാശനവും സെമിനാറും ഇന്ന് (30 നവംബർ)

അനു ലിയ ജോസ് വിവർത്തനം ചെയ്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'പൗരത്വംഎന്ന പുസ്തകത്തിന്റെ പ്രകാശനവും ഭരണഘടനാദിന സെമിനാറും ഇന്ന് (നവംബർ 30ന് ബുധനാഴ്ച) രാവിലെ 10 നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വ്യവസായ- നിയമവകുപ്പുമന്ത്രി പി. രാജീവ്  നിർവഹിക്കും. യൂണിവേഴ്‌സിറ്റി കോളെജ് പ്രിൻസിപ്പൽ ഡോ. സജി സ്റ്റീഫൻ ഡി പുസ്തകം ഏറ്റുവാങ്ങും. രാഷ്ട്രമീമാംസ  വിഭാഗവുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സെമിനാറിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിക്കും. കേരള സർവകലാശാല രാഷ്ട്രമീമാംസവിഭാഗം അസി. പ്രൊഫ. ഡോ. അരുൺകുമാർ കെ. പുസ്തകപരിചയവും പ്രഭാഷണവും നടത്തും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. പ്രിയ വർഗീസ്,  യൂണിവേഴ്‌സിറ്റി കോളെജ് രാഷ്ട്രമീമാംസവിഭാഗം മേധാവി  ഡോ. ശ്രീകുമാർ എസ്. എൽയൂണിവേഴ്‌സിറ്റി കോളെജ് ചരിത്രവിഭാഗം മേധാവിയും കേരള സർവകലാശാല സെനറ്റ് അംഗവുമായ ഡോ. ബാലകൃഷ്ണൻ എരാഷ്ട്രമീമാംസവിഭാഗം അസോ. പ്രൊഫ. ഡോ. സന്ധ്യ എസ്. നായർഅനു ലിയ ജോസ് എന്നിവർ സംസാരിക്കും. റൊമില ഥാപ്പർഎൻ. റാംഗൗതം ഭാട്ടിയജസ്റ്റിസ് ഗൗതം പട്ടേൽ എന്നിവർ പൗരത്വത്തെക്കുറിച്ച് എഴുതിയ ലേഖനങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. 220 രൂപയാണ് പുസ്തകത്തിന്റെ വില.

പി.എൻ.എക്സ്. 5871/2022

date