Skip to main content

വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ക്യാംപയിന്‍

പോത്തന്‍കോട്കൊയ്ത്തൂര്‍ക്കോണം ഈശ്വര വിലാസം യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തുന്ന ഹെല്‍ത്ത് ക്യാംപയിന്‍ ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തില്‍ പുതുതായി ആരംഭിച്ച സ്‌കൂള്‍ ഹൗസുകളുടെ പ്രവര്‍ത്തനവും സൗജന്യ ഹൗസ് യൂണിഫോം വിതരണവും മന്ത്രി നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു.

'അല്പം ശ്രദ്ധ, കൂടുതല്‍ ആരോഗ്യം' എന്ന ആപ്തവാക്യത്തോടെ ജീവിതശൈലി രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഹെല്‍ത്ത് ക്യാംപയിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകള്‍, ലഘുലേഖ വിതരണം, ഡ്രൈ ഡേ ആചരണം എന്നിവ നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്കുള്ള ആരോഗ്യ പരിശോധനയും ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടക്കും. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍ അനില്‍കുമാര്‍, അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പങ്കാളികളായി.

date