Skip to main content

കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് 

 

    സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന 15-ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ ജില്ലാതല മത്സരങ്ങളും സമ്മേളനവും ഇടപ്പളളി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തി. പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, പ്രോജക്ട് അവതരണം, ഉപന്യാസം, ഫോട്ടോഗ്രാഫി എന്നീ മത്സരങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ വിവിധ സ്‌കൂളുകളില്‍ നിന്ന് നൂറോളം കുട്ടികള്‍ പങ്കെടുത്തു. 

    സമാപന സമ്മേളനം കൊച്ചി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിബ ലാല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശാന്ത വിജയന്‍ അധ്യക്ഷത വഹിച്ചു. പ്രകൃതി ക്ലബ് കോ-ഓഡിനേറ്റര്‍ വി.എം സുബൈര്‍, ഇടപ്പളളി ഗവ ഹയര്‍ സെക്കന്ററി  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശങ്കര നാരായണന്‍, സംസ്ഥാന സഹകരണ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ മാര്‍ക്കറ്റിംഗ് അഡൈ്വസര്‍ പി.എ.ഷറഫുദ്ദീന്‍, ജൈവ വൈവിധ്യ ജില്ലാ കോ-ഓഡിനേറ്റര്‍ എന്‍.കെ ശ്രീരാജ് പങ്കെടുത്തു. സമ്മേളനത്തില്‍ വിജയികള്‍ക്കുളള സമ്മാന വിതരണവും നടത്തി.
 

date