സായുധ സേന പതാക ദിനാചാരണം ഡിസംബര്‍ ഏഴിന്
സായുധ സേന പതാക ദിനാചാരണ ചടങ്ങുകള്‍ ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയോടെ ആരംഭിക്കും. സായുധസേന പതാക ദിന കമ്മിറ്റി ചെയര്മാന് കൂടിയായ ജില്ലാകലക്ടര്‍ വി.ആര് പ്രേംകുമാര്‍ പതാക വില്പനയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മലപ്പുറം നഗരസഭാ ചെയര്മാന് മുജീബ് കാടേരി അധ്യക്ഷനാവും. വിമുക്ത ഭടന്മാര്ക്കും ആശ്രിതര്‍ക്കുമുള്ള സാമ്പത്തിക സഹായവിതരണം റിട്ടേഡ് കേണല്‍ എന്‍. മോഹനനും സായുധ സേന പതാക നിധിയില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം എ.ഡി എം എന്‍.എം മെഹറലിയും നിര്‍വഹിക്കും. പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, ജില്ലാ സൈനീക ക്ഷേമ ഓഫീസര്‍ കെ.എച്ച് മുഹമ്മദ് അസ്ലം, റിട്ടേഡ് കേണല്‍ പി. എം ഹമീദ്, എക്സ് സര്‍വീസ് മെന്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.മോഹന്‍ദാസ്, മലപ്പുറം ആര്‍ടിഒ സിവിഎം ഷരീഫ്, പി.പി പ്രസാദ്, പി. സുകുമാരന്‍, സി.ജെ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments